24
Oct 2024
Tue
24 Oct 2024 Tue
actor Sreenath Bhasi s driving licence suspended by RTO

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടാം തിയ്യതി കൊച്ചി കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ വച്ച് ശ്രീനാഥ് ഭാസി ഓടിച്ചിരുന്ന കാര്‍ മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ ഫഹീം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയിരുന്നു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീനാഥ് ഭാസിയാണ് കാര്‍ ഓടിച്ചിരുന്നതെന്നു വ്യക്തമായത്.

സെന്‍ട്രല്‍ പോലീസാണ് ശ്രീനാഥ് ഭാസിക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടനെതിരേ നടപടി സ്വീകരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക