15
Jun 2025
Mon
15 Jun 2025 Mon
Actor Srikanth arrested in drug case

തമിഴ് സിനിമാ നടന്‍ ശ്രീകാന്ത് ലഹരിക്കേസില്‍ അറസ്റ്റില്‍. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീകാന്തിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും കൊക്കെയ്‌ന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രസാദാണ് ശ്രീകാന്തിനെതിരേ മൊഴി നല്‍കിയത്. . ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴിനു പുറമേ തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ശ്രീകാന്ത്.

റോജാക്കൂട്ടം എന്ന സിനിമയില്‍ നായകനായാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. വിജയ് നായകനായ നന്‍പനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീകാന്ത്. കൊഞ്ചം കാതല്‍ കൊഞ്ചം മോദല്‍ ആണ് അവസാനമായി വേഷമിട്ട സിനിമ.

ALSO READ: ഷൈന്‍ ടോമിനും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി; ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി; നിഷേധിച്ച് താരങ്ങള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക