18
Oct 2025
Tue
18 Oct 2025 Tue
Actor vishnu unni krishnan

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വീണ്ടും അച്ഛനായി. ഇത്തവണ ഇരട്ട കുഞ്ഞുങ്ങളാണ്. ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്‌നേഹം… ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികള്‍ പിറന്നു എന്നാണ് വീണ്ടും അച്ഛനായ സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചത്. ആദ്യ പ്രസവത്തില്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകന്റെ വിശേഷങ്ങളും ഫോട്ടോകളും ഇടയ്ക്കിടെ വിഷ്ണുവും ഭാര്യയും സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. മാധവെന്നാണ് പേര്. 2020 ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മില്‍ വിവാഹിതരായത്. പിന്നാലെ നവംബറില്‍ മാധവും ജനിച്ചു.

നടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തി. ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ഇതിന് മുമ്പ് വിഷ്ണു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരകുട്ടികള്‍ പിറന്ന വാര്‍ത്ത ആരാധകര്‍ക്കും സര്‍പ്രൈസായിരുന്നു. ആദ്യത്തെ മകന്‍ മാധവന് ഇപ്പോള്‍ നാല് വയസാണ് പ്രായം.

ALSO READ: അജ്ഞാതന്‍ ലിംഗം മുറിച്ച് മാറ്റിയെന്ന് പരാതി; പോലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ്; പ്രതി സഹോദരന്റെ ഭാര്യ

ഒട്ടുമിക്ക പരിപാടികളിലും ഭാര്യ ഐശ്വര്യയേയും മകനേയും വിഷ്ണു ഒപ്പം കൂട്ടാറുണ്ട്. കോതമംഗലം സ്വദേശിയാണ് ഐശ്വര്യ. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍ വിനയന്റെ മകളാണ് ഐശ്വര്യ. താരലോകം ഒന്നാകെ എത്തിയ വിവാഹസല്‍ക്കാരമായിരുന്നു വിഷ്ണുവിന്റേയും ഐശ്വര്യയുടേയും.

മമ്മൂട്ടി, മോഹന്‍ലാല്‍, നാദിര്‍ഷ, വിജയരാഘവന്‍, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങള്‍ എത്തിയിരുന്നു. വിവാഹ റിസപ്ഷന് ചുക്കാന്‍ പിടിച്ചത് വിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബിപിന്‍ ജോര്‍ജും ധര്‍മജനുമായിരുന്നു. മലയാള യുവതാരനിരയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മുപ്പത്തിയെട്ടുകാരനായ വിഷ്ണു കുട്ടിക്കാലം മുതല്‍ മലയാള സിനിമയുടെ ഭാഗമാണ്.

ബാലതാരമായി സിനിമയില്‍ എത്തിയ വിഷ്ണുവിന്റെ തുടക്കം എന്റെ വീട് അപ്പൂന്റേയും സിനിമയിലൂടെയായിരുന്നു. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ കുട്ടിയായാണ് വിഷ്ണു അഭിനയിച്ചത്.

പളുങ്കിലേയും മായാവിയിലേയും കഥാപാത്രങ്ങള്‍ ഏറെ പ്രശംസ നേടിയവയായിരുന്നു. മുതിര്‍ന്നശേഷം ആദ്യം സഹനടന്‍ റോളുകളാണ് വിഷ്ണു ഏറെയും ചെയ്തത്. പിന്നീട് വിഷ്ണു അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി. സുഹൃത്തായ ബിബിന്‍ ജോര്‍ജ്ജിനൊപ്പമായിരുന്നു തിരക്കഥയിലേയ്ക്കുള്ള ചുവടുവയ്പ്പ്.

സിനിമയില്‍ ലീഡ് റോള്‍ ചെയ്തതും വിഷ്ണു തന്നെയായിരുന്നു. സിനിമ വന്‍ വിജയമായി മാറി. ഇരുവരും തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത്.