25
May 2024
Mon
25 May 2024 Mon
actress Kanakalatha passed away

തിരുവനന്തപുരം: നാടക, സിനിമ, സീരയല്‍ നടി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് അന്ത്യം. നാടക രംഗത്തു നിന്ന് ചലച്ചിത്ര രംഗത്തെത്തിയ കനകലത 350ലധികം സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. (actress Kanakalatha passed away)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, ആകാശഗംഗ, പഞ്ചവര്‍ണതത്ത, പൂക്കാലം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്. കനകലത 16 വര്‍ഷം വിവാഹജീവിതം നയിച്ചെങ്കിലും പിന്നീട് ബന്ധം വേര്‍പെടുത്തി. മക്കളില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക