13
Nov 2024
Tue
13 Nov 2024 Tue
Keerthy suresh

ജനപ്രിയ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നാണ് റിപോര്‍ട്ട്. (Actress Keerthy Suresh gets married)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിനിമ നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്.

കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി അടുപ്പത്തിയിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നത്.

ആന്റണി തട്ടില്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ്. വരുംദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപോര്‍ട്ട്.

കീര്‍ത്തി ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് തന്റെ സുഹൃത്താണെന്നും വെറുതേ അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നുമായിരുന്നു നടി അന്ന് പ്രതികരിച്ചത്.

വരുണ്‍ ധവാന്റെ ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങവേയാണ് കീര്‍ത്തിയുടെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഡിസംബര്‍ 25-ന് ‘ബേബി ജോണ്‍’ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമാ ലോകത്ത് തുടക്കം കുറിച്ചത്. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

കീര്‍ത്തി വിവാഹിതയാവുന്നുവെന്ന് നേരത്തേയും പലതവണ വാര്‍ത്ത വന്നിരുന്നു. ദുബയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫര്‍ഹാന്‍ ബിന്‍ ലിയാഖത്തുമായി കീര്‍ത്തി സുരേഷ് ഏറെനാളായി പ്രണയത്തിലാണെന്നും വിവാഹിതയാവുന്നു എന്നുമായിരുന്നു ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി എന്നും ഇപ്പോള്‍ തന്നെ ഒരു മൂന്ന് നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി അന്ന് അതേക്കുറിച്ച് പ്രതികരിച്ചത്.