28
May 2024
Sun
28 May 2024 Sun
actress Pavitra Jayaram dies in accident

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. കന്നഡ സീരിയലായ ത്രിനയനിയിലെ തിലോത്തമ എന്ന വേഷത്തിലൂടെ ശ്രദ്ധേയ അഭിനേത്രിയാണ് പവിത്ര ജയറാം. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വച്ചാണ് അപകടം.(actress Pavitra Jayaram dies in accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയും ഇതിനു ശേഷം ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു. കാറിന്റെ ഇടതുവശമാണ് ബസ്സില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാറന്റെ ഡ്രൈവര്‍ ശ്രീകാന്ത്, പവിത്രയുടെ ബന്ധു അപേക്ഷ, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് റിപോര്‍ട്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക