01
Nov 2025
Mon
01 Nov 2025 Mon
actress Prajakta koli at SIBF 2025

ഇന്ത്യന്‍ എഴുത്തുകാരിയും അഭിനേതാവും യുട്യൂബറുമായ പ്രജക്ത കോലി 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍. പ്രജക്ത കോലിയുടെ പ്രഥമ നോവലായ ടൂ ഗുഡ് ടുബി ട്രൂ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. തന്റെ ജീവിതത്തില്‍ നിന്നു തന്നെയുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് നോവല്‍ രചിച്ചതെന്നും അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1.7 കോടി ഫോളോവേഴ്‌സാണ് പ്രജക്ത കോലിക്ക് സാമൂഹിക മാധ്യമങ്ങളിലുള്ളത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന ഷാര്‍ജ പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധനാലയങ്ങളാണ് പങ്കെടുക്കുന്നത്.