19
Dec 2024
Sun
19 Dec 2024 Sun
Actress Shobhitha Sivanna found dead

കന്നഡ നടി നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് മുപ്പതുകാരിയായ ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ സകലേഷ്പൂര്‍ ആണ് ശോഭിതയുടെ സ്വദേശം. വിവാഹിതയായ നടി രണ്ടുവര്‍ഷമായി ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിനു പിന്നാലെ ഹൈദരാബാദിലേക്ക് മാറിയ ശോഭിത തെലുഗ് സിനിമകളില്‍ വേഷമിട്ടുവരികയായിരുന്നു. മംഗളഗൗരി, കോഗിലേ, കൃഷ്ണ രുക്മിണി, ദീപാവു നിന്നടെ ഗാലിയു നിന്നഡേ, അമ്മാവ്‌റ തുടങ്ങിയ സീരിയലുകളിലും എറഡോണ്ട്‌ല മൂറു, എടിഎം, ഒണ്ടു കാത ഹെല്‍വ, ജാക് പോട്ട് തുടങ്ങിയ സിനിമകളിലും ശോഭിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക