07
Nov 2023
Sun
07 Nov 2023 Sun

യാത്രാ ദുരിതത്തിന് താല്‍ക്കാലികാശ്വാസം: ഏഴ് ട്രെയിനുകളില്‍ അധിക കോച്ചുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാ ദുരിതത്തിന് താല്‍ക്കാലിക ആശ്വാസമായി ഏഴ് ട്രെയിനുകളില്‍ കൂടി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. ഓരോ ട്രെയിനിലും രണ്ടുവീതം ജനറല്‍ കോച്ചുകളാണ് അനുവദിച്ചത്. പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ്, സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കാണ് അധികമായി രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ കൂടെ അനുവദിച്ചത്.

നാളെ പുറപ്പെടുന്ന മഡ്ഗാവ് ജംഗ്ഷന്‍- മംഗലാപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സപ്രസ്, മംഗലാപുരം സെന്‍ട്രല്‍ – മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്, തിങ്കളാഴ്ച പുറപ്പെടുന്ന മംഗലാപുരം സെന്‍ട്രല്‍ – കോഴിക്കോട് എക്‌സ്പ്രസ്, കോഴിക്കോട് – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്, കണ്ണൂര്‍- ചെറുവത്തൂര്‍ സ്‌പെഷ്യല്‍ എക്‌സപ്രസ്, ചൊവ്വാഴ്ച പുറപ്പെടുന്ന ചെറുവത്തൂര്‍ – മംഗലാപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സപ്രസ്, മംഗലാപുരം സെന്‍ട്രല്‍ – കോയമ്പത്തൂര്‍ ജംഗ്ഷന്‍ എക്‌സ്പ്രസ് ,ബുധനാഴ്ച പുറപ്പെടുന്ന കോയമ്പത്തൂര്‍ ജംഗ്ഷന്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക കോച്ചുകള്‍ അനുവച്ചത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക