23
Jun 2023
Sun
23 Jun 2023 Sun

ജിദ്ദ: ‘ആഫിയ’ എന്ന പേരില്‍ വ്യത്യസ്ത രോഗ നിര്‍ണയ പാക്കേജുകള്‍ അവതരിപ്പിച്ച് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്. സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യദായകരായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് രാജ്യത്തെ പ്രവാസികളുടെയും സ്വദേശികളുടെയും വര്‍ധിച്ച് വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലാണ് ‘ആഫിയ’ പാക്കേജുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധമുണ്ടാക്കുക, രോഗം വരാനുള്ള സാധ്യതകളെ മുന്‍കൂട്ടി അറിഞ്ഞു പ്രതിരോധിക്കുക, അതിന് ആവിശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ആഫിയ ഡയഗ്നോസ്റ്റിക് , തെറാപ്പ്യുട്ടിക് പാക്കേജുകള്‍ ആവതരിപ്പിക്കുന്നത്. വിവിധ ഡയഗ്നോസ്റ്റിക് ടെസ്റ്റുകള്‍, സ്‌ക്രീനിങ്, കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ ചികില്‍ത്സയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ഈ പാക്കേജിലൂടെ എളുപ്പത്തില്‍ സാധ്യമാകും.

സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, മക്ക, മദീന, റിയാദ്, ദമ്മാം, ഹായില്‍ എന്നിവിടങ്ങളിലെ അബീര്‍ മെഡിക്കല്‍ സെന്ററുകളില്‍ ആഫിയയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അബീര്‍ മെഡിക്കല്‍ ഗ്രൂപ് മുന്‍പ് അവതരിപ്പിച്ച ‘സലാമതക്’ പ്രിവിലേജ് കാര്‍ഡുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആഫിയ വരുന്നത് എന്നും അബീര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫാകര്‍ അല്‍ ദീന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ ഇമ്രാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.