കോഴിക്കോട്: ഓർമക്കുറവുള്ള വയോധികനെ കാണാതായി. മീഞ്ചന്ത ഉള്ളിശ്ശേരിക്കുന്ന് സ്വദേശിയായ രമേശനെ(62)യാണ് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ടിവി കണ്ടുകൊണ്ടിരിക്കെ രമേശൻ വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.
|
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയുള്ള തിരച്ചിൽ അന്നേദിവസം വൈകീട്ട് 4.35ന് ഒളവണ്ണ ഭാഗം കടന്നുപോയതായി കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാണാതാവുമ്പോൾ കാവിക്കളർ മുണ്ടും ചന്ദനക്കളർ ഷർട്ടുമാണ് ധരിച്ചിരുന്നത്. കൈയിൽ ഒരു കുടയുണ്ട്. മറവിരോഗത്തെ തുടർന്ന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ് രമേശൻ എന്ന് വീട്ടുകാർ പറഞ്ഞു. ഇദ്ദേഹത്തെ കണ്ടുകിട്ടുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ 9995961060, 9633434909, 9746701691 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കുക.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





