22
Aug 2025
Mon
22 Aug 2025 Mon
aged woman dies after fallen from moving bus

തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവ്വത്തൂര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരന്റെ ഭാര്യ നളിനി(74)യാണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടം.രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നു ജോണീസ് ബസ്സില്‍ കയറിയതായിരുന്നു നളിനി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസ്സില്‍ കയറിയ ശേഷം സീറ്റില്‍ ഇരിക്കുന്നതിനായി പിന്നിലേക്ക് നടക്കുന്നതിനിടെയാണ് അപകടം. ബാലന്‍സ് നഷ്ടമായ നളിനി ഡോറിന്റെ പുറത്തേക്ക് വീഴുകയും ഡോര്‍ തുറന്നുപോവുകയും ചെയ്തു. ഇതോടെ വയോധിക റോഡിലേക്ക് വീണു.

ചൊവ്വല്ലൂര്‍പ്പടിയിലുള്ള സുദൃഡം എന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റായിരുന്നു നളിനി. മൃതദേഹം പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ALSO READ: ശിക്ഷ പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീട്ടില്‍ പോവാന്‍ ബൈക്ക് മോഷ്ടിച്ച കുറ്റവാളി പിടിയില്‍