കോഴിക്കോട്: നിർമ്മിതബുദ്ധി സാമൂഹികപരിഷ്കരണത്തിന് വഴിയൊരുക്കുന്നു എന്നതുകൊണ്ടാണ് സാഹിത്യോത്സവങ്ങളിൽ അവ ചർച്ചചെയ്യപ്പെടുന്നതെന്ന് ശാലിനി കപൂർ അഭിപ്രായപ്പെട്ടു.കേരള ലിറ്ററേചർ ഫെസ്റ്റിവൽ ഏഴാം എഡിഷന്റെ അവസാനദിവസം,
വാക്ക് വേദിയിൽ നടന്ന ‘AI for all: Unlocking India’s AI Potential: Opportunities and Challenges’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
നിർമ്മിതബുദ്ധിയെ കുറിച്ച് നിലനിൽക്കുന്ന പേടി തന്നെയാണ് അതിന്റെ പ്രാധാന്യത്തിനും കാരണമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
|
ഡോ. അഷ്റഫ്. എസ് മോഡറേറ്റ് ചെയ്ത സെഷനിൽ ശാലിനി കപൂറിനോടൊപ്പം അങ്കുഷ് സബർവാളും പങ്കെടുത്തു. നിർമ്മിതബുദ്ധിയെ സംബന്ധിക്കുന്ന നൈതികയെക്കുറിച്ച് അങ്കുഷ് സബർവാൾ ചർച്ച ചെയ്തു. AI യുടെ സഹായത്തോടെ നമുക്ക് ചിന്തിക്കാനും, ഓർത്തുവെക്കാനും, കൂടുതൽ സൃഷ്ടികൾ നടത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിരവികസനത്തിന് AI സഹായിക്കുന്നുണ്ടെന്ന് അഷ്റഫ് എസ്. നിരീക്ഷിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





