02
Feb 2025
Wed
02 Feb 2025 Wed
Aided school teacher committed suicide

ആറുവര്‍ഷമായിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ് അലീന. താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജുമെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളില്‍ 5 വര്‍ഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജുമെന്റിന് നല്‍കിയാണ് അലീന സ്‌കൂളില്‍ ജോലിക്കു കയറിയത്. എന്നാല്‍ ഹോളി ഫാമിലി സ്‌കൂളിലും സെന്റ് ജോസഫ് സ്‌കൂളിലുമായി ജോലി ചെയ്ത ആറുവര്‍ഷവും അലീനയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് അധ്യാപികയുടെ കുടുംബം വെളിപ്പെടുത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക