|
ദുബായ്: എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ പുരോഗമിക്കുന്നു. ഉപഭോക്താക്കൾക്ക് 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി ആണ് എയർ അറേബ്യയുടെ സൂപ്പർ സെയിൽ നടക്കുന്നത്. പരിമിത കാലയളവിലേക്ക് ‘സൂപ്പർ സീറ്റ് വിൽപ്പന’യാണ് എയർ അറേബ്യ ഒരുക്കുന്നത്.
നാളെ (2025 ഫെബ്രുവരി 17) തുടങ്ങുന്ന എയർ അറേബ്യയുടെ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടു വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ സ്പെഷ്യൽ നിരക്കിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 2025 സെപ്റ്റംമ്പർ ഒന്ന് മുതൽ 2026 മാർച്ച് 28 വരെ എയർ അറേബ്യയുടെ നെറ്റ് വർക്കിലുള്ള ഏതു ഡെസ്റ്റിനേഷനിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും.
സ്പെഷ്യൽ ഓഫർ ലോകം മുഴുവനുള്ള നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളിൽ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു. ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് സൂപ്പർ സെയിലിൻ്റെ മറ്റൊരു സവിശേഷത.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





