റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസമായി കണ്ണൂര്‍ – ദമാം റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ദമാം റൂട്ടില്‍ മൂന്നിലൊന്ന് രൂപവരെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നത്. ഇതോടെ വേനല്‍ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 15,000 രൂപയ്ക്ക് അടുത്തെത്തി.
|
കൂടാതെ ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍ എയര്‍ സര്‍വിസും ഉണ്ടാകും. ആഴ്ചയില്‍ 3 ദിവസം (ബുധന്‍, വ്യാഴം, ശനി) ആണ് നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍- ദമാം സര്‍വീസ് നടത്തിയിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തരസര്‍വിസ് പ്രൊവൈഡര്‍മാരായ ഇന്‍ഡിഗോ കൂടി കണ്ണൂരില്‍നിന്ന് ദമാമിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെയാണ് എ്‌ലലാ ദിവസവംു ഈ റൂട്ടില്‍ വിമാനം ഉണ്ടാകുന്നത്.
ജൂണ്‍ 16 മുതലാണ് ഇന്‍ഡിഗോ ദമാം സര്‍വീസ് ആരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇന്‍ഡിഗോയുടെ ദമാം സര്‍വീസ്. ഇതോടെ ആഴ്ചയില്‍ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയില്‍ വിമാന സര്‍വിസ് ഉണ്ടാകും. ഇന്‍ഡിഗോ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ ഈ റൂട്ടിലെ നിരക്ക് ഇനിയും കുറയാന്‍ സാധ്യതയുണ്ട്.
Air India Express reduces ticket prices on Kannur-Dammam route


