21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടൽ ഭക്ഷണത്തിന് രുചികൂട്ടാൻ ഉപയോ​ഗിക്കുന്ന അജിനോമോട്ടോ ഹൃദ്രോ​ഗം ഉണ്ടാക്കുന്നതിനും അമിതരക്തസമ്മർദ്ദത്തിനും വാർധക്യം വേ​ഗത്തിലാക്കുന്നതിനും കാരണമാവുന്നുണ്ടെന്ന് പഠനം. അലഹബാദ് യൂനിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി വിഭാ​ഗത്തിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

 

ചൈനീസ് ഭക്ഷണങ്ങളിലാണ് അജിനോമോട്ടോ പ്രധാനമായും ഉപയോ​ഗിച്ചുവരുന്നത്. അജിനോമോട്ടോയുടെ കുറഞ്ഞ ഉപയോ​ഗം പോലും ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. എസ് ഐ റിസ് വി പറയുന്നു. ക്ലിനിക്കൽ ബയോകെമിസ്ട്രി ജേണലിലാണ് പഠനറിപോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

ഫാസ്റ്റ്ഫുഡുകൾക്കു പുറമേ പാക്ക് ചെയ്തെത്തുന്ന മോമോസ്, ചിപ്സ് തുടങ്ങിയവയിലും അജിനോമോട്ടോയുടെ സാന്നിധ്യം കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. അജിനോമോട്ടോ ശരീരത്തിലെത്തുന്നതോടെ ഇത് അപകടകരമായ ചില രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയാണ് ചെയ്യുക. 

 

എലികളിലായിരുന്നു സംഘം പരീക്ഷണം നടത്തിയത്. അജിനോമോട്ടോ നൽകിയ എലികളുടെ തലച്ചോറിൽ വരെ മാറ്റങ്ങൾ കണ്ടെത്തിയതായും പഠനറിപോർട്ടിൽ പറയുന്നു.