മുന്‍ ഐപിഎസ് ഓഫിസര്‍ അജിത് ഡോവലിനെ ദേശീയ ഉപദേഷ്ടാവായി പുനര്‍നിയമിച്ച് മോദി സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ ഐഎഎസ് ഓഫിസര്‍ ഡോ. പി കെ മിശ്രയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.
|
അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നതിന് കാബിനറ്റിലെ നിയമന സമിതി അനുമതി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ജൂണ്‍ 10 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുന്നത്. ഡോ. പി കെ മിശ്രയുടെ നിയമനവും അന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
ഇരുവരുടെയും സേവനം പ്രധാനമന്ത്രിയുടെ കാലാവധിക്കൊപ്പമോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ഇറങ്ങുന്നത് വരെയോ ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. 2014 മെയ് 31നാണ് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദി സര്‍ക്കാര്‍ ആദ്യം നിയമിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





