25
May 2025
Wed
25 May 2025 Wed
Akhil P Dharmajan

കോഴിക്കോട്: അടുത്ത കാലത്ത് യുവതലമുറയ്ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മജന്‍ പുതിയ പുസ്തകവുമായി എത്തുന്നു. (Akhil P. Dharmajan’s new book released at the crematorium at midnight) വ്യത്യസ്തമാര്‍ന്ന രീതിയില്‍ നോവലിന്റെ പ്രകാശനം നടന്നത്. റാം c/o ആനന്ദിക്ക് ശേഷം അഖില്‍ പി. ധര്‍മ്മജന്‍ എഴുതിയ രാത്രി 12 നു ശേഷം എന്ന നോവലാണ് വേറിട്ട രീതിയില്‍ പ്രകാശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴയും ഇടിയുമുള്ള ഒരു രാത്രി 12 നു ശേഷം ആരംഭിക്കുന്ന, മരണത്തിന്റെ മണമുളള നോവലിന്റെ പ്രകാശനം അര്‍ധരാത്രി കോഴിക്കോട്ടെ പൊതു ശ്മാശനത്തില്‍ വച്ചാണ് നടത്തിയത്.

സ്മൃതിപഥത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. ബീന ഫിലിപ്പ് (മേയര്‍, കോഴിക്കോട് കോര്‍പറേഷന്‍ ), എ. പ്രദീപ് കുമാര്‍, എ.കെ അബ്ദുല്‍ ഹക്കിം, കെ.വി. ശശി, നിമ്‌ന വിജയ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശിപ്പിച്ചു.

നാടക പ്രവര്‍ത്തകയായ പസ്‌കിയുടെ നോവല്‍ വായനയോടെയാണ് പ്രകാശന ചടങ്ങ് നടന്നത്. അഖില്‍ പി. ധര്‍മ്മജന്‍ മറുപടി പ്രസംഗം നടത്തി.

സ്മൃതി പഥത്തെ പൊതുവിടമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനും ഡി.സി ബുക്‌സും സംയുക്തമായാണ് പ്രകാശനം സംഘടിപ്പിച്ചത്.