17
Mar 2024
Thu
17 Mar 2024 Thu

ദുബയ്: അക്ഷരക്കൂട്ടം ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരണവും നോമ്പുതുറയും നടന്നു. ദുബയ് ഖിസൈസിൽ എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഇസ്മയിൽ മേലടി അധ്യക്ഷതവഹിച്ചു.
ഷാജി ഹനീഫ് അക്ഷരക്കൂട്ടത്തിന്റെ ചരിത്രം വിവരിച്ചു.ഈ വർഷം അവസാനം വരെ നീണ്ടു നിൽക്കുന്ന അക്ഷരക്കൂട്ടം രജതജൂബിലി പരിപാടികളുടെ രൂപരേഖ ഇ കെ ദിനേശൻ വിശദമാക്കി. പരിപാടിയുടെ ലോഗോ എംസിഎ നാസർ പ്രകാശനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോയ് നെല്ലിക്കോട്, റോയ് റാഫേൽ,അബുല്ലൈസ്, സുഭാഷ് ദാസ്,റീന സലീം എന്നിവർ സംസാരിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളെക്കുറിച്ചുള്ള രൂപരേഖ യോഗത്തിൽ ചർച്ച ചെയ്യുകയും കമ്മിറ്റികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സജ്ന അബ്ദുള്ള നന്ദിപ്രകാശനം നടത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക