|
റിയാദ്: സൗദി സൂപ്പാർക്കപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസറിനെ തോൽപ്പിച്ചു അൽ ഹി ചാമ്പ്യൻമാർ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് അലഹിലാലിൻ്റെ വിജയം. Al Hilal defeated rivals Al Nassr 4-1 to win in Saudi Arabia Super Cup final .
ക്രിസ്റ്റിയാനോ ആണ് നസറിൻ്റെ ആശ്വാസ ഗോൾ നേടിയത്.

44ാം മിനിറ്റിൽ അൽ നസറാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ വകയായിരുന്നു ആ ഗോൾ. ആദ്യ പകുതിയിൽ ലീഡെടുത്തെങ്കിലും അൽ ഹിലാൽ വമ്പൻ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ നടത്തിയത്. സെർബിയൻ മിഡ്ഫീൽഡർ സെർജെജ് മിലിൻകോവിക് സാവിക് അൽ ഹിലാലിനായി 55ാം മിനിറ്റൽ സമനില പിടിച്ചു.
സമനില പിടിച്ചു പത്ത് മിനിറ്റ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ അൽ ഹിലാൽ ലീഡും നേടി. സെർബിയൻ സൂപ്പർ താരം അലക്സാണ്ടർ മിത്രോവികിന്റെ വകയായിരുന്നു ഗോൾ. ആറ് മിനിറ്റിന് ശേഷം മിത്രോവിക് തന്നെ ഒരിക്കൽ കൂടി വലകുലുക്കി. 72ാം മിനിറ്റിൽ ബ്രസീലിന്റെ മാൽകോം ഫെലിപ്പെ നാലാം ഗോളും നേടി അൽ ഹിലാലിന്റെ പട്ടിക പൂർത്തിയാക്കി.
മത്സരത്തിലെ തോൽവിയോടെ ക്രിസ്റ്റ്യാനോ റൊണോൾഡോക്ക് സൗദിയിൽ ഒരു കിരീടത്തിനായി ഇനിയും കാത്തരിക്കേണ്ടി വരും.
സെമിയിലും ഇപ്പോൾ ഫൈനലിലും ഗോൾ നേടിയെങ്കിലും ടീമിനെ സൗദി സൂപ്പർ കപ്പിൽ ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞില്ലെന്നത് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിക്കുന്ന നിരാശ വലുതാണ്.
സൗദി സൂപ്പർ കപ്പ് ഇത് അഞ്ചാം തവണയാണ് ഹിലാൽ നേടുന്നത്. രണ്ട് തവണയാണ് അൽ നസറിന് കിരീടം നേടാൻ സാധിച്ചത്.
Al Hilal Defeats Al Nassr 4-1 in Saudi Arabia Super Cup Final


