20
Nov 2023
Fri
20 Nov 2023 Fri

അബൂദാബി: ആലപ്പുഴ സ്വദേശിനി അബൂദബിയിൽ മരിച്ചു. ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് (41) ആണ് മരിച്ചത്. അബൂദബിയിലെ മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ ജി അസിസ്റ്റന്‍റായിരുന്നു. പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഷ മോൾ ഹനീഷിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12 വര്‍ഷമായി അബൂദബിയില്‍ പ്രവാസിയായിരുന്നു. ഭവന്‍സ് സ്‌കൂളിലെ കായിക വിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര. പിതാവ്: വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍, മാതാവ്: ഗീത. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക