ആലപ്പുഴ: വീട് വാടകയ്ക്ക് എടുക്കാന്‍ എന്ന വ്യാജേന എത്തിയയാള്‍ ഉടമസ്ഥരെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന് മുങ്ങി. 10 പവന് സ്വര്‍ണം കവര്‍ന്ന കാസര്‍കോഡ് സ്വദേശി രാജ് മോഹനനെ പോലീസ് അതിസമര്‍ത്ഥമായി പിടികൂടി. വീട്ടുടമയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞായിരുന്നു കവര്‍ച്ച.
|
ആലപ്പുഴ കൈതവന കണിയാംകുളം സ്വദേശി സുദര്‍ശന്റെ വീട്ടിലാണ് തിങ്കളാഴ്ച നട്ടുച്ചയ്ക്ക് വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് എടുക്കാന്‍ രാജ് മോഹന്‍ എത്തിയത്. ഇത് സംബന്ധിച്ച് സുദര്ശനന് നല്കിയ പത്രപരസ്യം കണ്ടാണ് രാജ് മോഹന്‍ എത്തിയതെന്നു പറയുന്നു. വാടകക്കാര്യം സംസാരിച്ചു നില്ക്കുന്നതിനിടയില് രാജ് മോഹന്‍ സുദര്‍ശന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു.
ഇത് കണ്ട് വീട്ടിനുള്ളില്‍ നിന്ന് ഓടി എത്തിയ സുദര്‍ശന്റെ ഭാര്യയുടെ വായില്‍ രാജ് മോഹന്‍ തുണി തിരുകി വച്ചു. തുടര്‍ന്ന് ഞൊടിയിടയില്‍ 15 പവന് സ്വര്‍ണ്ണാഭരണം കൊള്ളയടിച്ച് സ്ഥലംവിട്ടു. വിവരമറിഞ്ഞ് എത്തിയ പോലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നു മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കുകയായിരുന്നു. ഇത്തരം നിരവധി കേസുകളില്‍ രാജ് മോഹന്‍ പ്രതിയാണെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു.
Tags:
Alappuzha, Kasaragod, Robbery, House Rent Scam, Pepper Spray Attack, Theft, Gold Robbery, Kerala Crime, Crime News, Kerala News, Breaking News, Alappuzha Police, Kasaragod News, Arrest, House Owner, Gold Theft, Kerala Police, Investigation, Latest News, South Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



