11
Apr 2025
Mon
11 Apr 2025 Mon
Alappuzha native dies of heart attack in Oman

മസ്‌കത്ത്: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. മത്ര അറേബ്യന്‍ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാര്‍ (55) ആണ് മരിച്ചത്. റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കഴിഞ്ഞദിവസം അര്‍ധരാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘകാലമായി മത്രയില്‍ പ്രാവസ ജീവിതം നയിച്ചു വരികയായിരുന്നു ഗോപകുമാര്‍. നേരത്തെ ഇന്ത്യന്‍ സ്‌കൂള്‍ ബസ് ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ്: ഭാസ്‌കരന്‍ നായര്‍. മാതാവ്: സരസ്വതി അമ്മ. ഭാര്യ: ശീലാകുമാരി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Alappuzha native dies of heart attack in Oman

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക