30
May 2023
Thu
30 May 2023 Thu

ആലപ്പുഴ: റോഡിലെ മരണക്കുഴിയില്‍ വീണ് ആലപ്പുഴയില്‍ സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടിയില്‍ കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയില്‍ വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്തതിനാല്‍ റോഡിലെ കുഴി ജോയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടം നടന്നയുടനെ അധികൃതര്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.