23
Nov 2024
Thu
23 Nov 2024 Thu
father arrested over 15 year old daughter gave birth

ആലപ്പുഴ: നവജാത ശിശുവിനു ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആലപ്പുഴയില്‍ 4 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. (Alappuzha newborn disabilities medical negligence case) ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേര്‍ലി, ഡോ.പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവജാത ശിശുവിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കാന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. കാലിനും കൈയ്ക്കും വളവുമുണ്ട്.

ഗര്‍ഭകാലത്ത് പലതവണ സ്‌കാനിങ് നടത്തിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് നടപടി.