04
Aug 2023
Wed
04 Aug 2023 Wed

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ ക​യ​ർ ഫാ​ക്ട​റി തൊ​ഴി​ലാ​ളിയായ മധ്യവയസ്കനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. ആല​പ്പു​ഴ കാ​ളാ​ത്ത് ത​ടി​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ(54) ആ​ണ് മ​രി​ച്ച​ത്.​ സുരേഷിന്റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ മ​ക​ൻ നി​ഖി​ലിനെ(30)കാണാതായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക​ഴി​ഞ്ഞദിവസം രാ​ത്രി​യി​ൽ സു​രേ​ഷും നി​ഖി​ലും ത​മ്മി​ൽ വ​ഴ​ക്ക് ന​ട​ന്ന​താ​യി നി​ഖി​ലി​ൻറെ അ​മ്മ മി​നി​മോ​ൾ പൊലീ​സി​നോ​ട് പ​റ​ഞ്ഞു. ബുധൻ രാ​വി​ലെ ഏ​ഴ​ര​യാ​യി​ട്ടും ഭ​ർ​ത്താ​വ് എ​ഴു​ന്നേ​ൽ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത​മു​റി​യി​ൽ ചെ​ന്നുനോ​ക്കി​യ​പ്പോ​ഴാ​ണു അ​ന​ക്ക​മി​ല്ലെ​ന്നു മ​ന​സി​ലായതെന്ന് മിനിമോൾ പറയുന്നു. തുട‍ർന്ന് ബഹളംവച്ച് അയൽവാസികളെ കൂട്ടുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

ആ​ഗസ്ത് 28ന് ​നി​ഖി​ലി​ൻറെ വി​വാ​ഹം നടക്കാനിരിക്കുകയാണ്. വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത പ​ണ​ത്തെ​ച്ചൊ​ല്ലി ഇ​രു​വ​രും രാ​ത്രി സം​സാ​രി​ച്ചി​രു​ന്ന​താ​യി മി​നി പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നുശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നിഖിലിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ഇയാളെ പിടികൂടി ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക