ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കത്തിക്കുത്തേറ്റു മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30-ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലാണു സംഭവം. മനീഷിന്റെ ബന്ധുവായ റോബിനാണ് കുത്തിയത്.
|
പ്രതിയെ രാത്രിയോടെ പിടികൂടിയതായി നോര്‍ത്ത് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് അരൂരില്‍ നിന്നാണ് റോബിനെ പിടികൂടിയത്.
റോബിന്റെ ഭാര്യ, മനീഷിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. റോബിന്റെ ഭാര്യയ്ക്കും കത്തിക്കുത്തില്‍ നേരിയ പരിക്കുണ്ട്. മനീഷിനെ നാട്ടുകാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട റോബിനെ രാത്രിയോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് അരൂരില്‍നിന്നാണ് പോലീസ് പിടികൂടിയത്.
കൊല്ലപ്പെട്ട മനീഷും പ്രതി റോബിനും സഹോദരിമാരുടെ മക്കളാണ്. റോബിന്റെ ഭാര്യയും മനീഷും തമ്മില്‍ അടുപ്പത്തിലാണെന്നാരോപിച്ചാണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.
Alappuzha youth stabbed to death, family dispute





