02
Nov 2023
Sat
02 Nov 2023 Sat

നി​ഗൂഢതകളും ത്രില്ലറുകളും സൃഷ്ടിക്കാനുള്ള വിലയേറിയ വിദ്യകൾ വായനക്കാർക്ക് പകർന്നുനൽകി വിശ്വപ്രസിദ്ധ എഴുത്തുകാരൻ അലക്സ് ഫിൻലേ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റിവീലിങ് ദ ഇനി​ഗ്മ എന്ന സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വാട്ട് ഹാവ് വീ ഡൺ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ കോപ്പികളിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി നൽകുകയും ചെയ്തു. ദിവസം ഒരു പേജ് വീതം എഴുതിയാൽ ഒരുവർഷം കൊണ്ട് നിങ്ങൾക്ക് ഒരു ബുക്ക് നിറയെ എഴുതാനാവുമെന്ന് അദ്ദേഹം സന്ദർശകരെ ഓർമിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>