ചിക്കന് പകരം ബീഫ് ബിരിയാണി മെനുവില്‍ ഉള്‍പ്പെടുത്തിയ ഉത്തര്‍ പ്രദേശിലെ അലിഗഡ് യൂനിവേഴ്‌സിറ്റി എതിര്‍പ്പ് ഉയര്‍ന്നതോടെ നിലപാട് മാറ്റി. മെനുവില്‍ ബീഫ് ബിരിയാണി ഉള്‍പ്പെടുത്തിയത് ടൈപ്പിങ് തെറ്റ് ആണെന്ന വിശദീകരണമാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയത്.സര്‍ ഷാ സുലൈമാന്‍ ഹാളില്‍ ഞായറാഴ്ചയിലെ ഉച്ചഭക്ഷണമായാണ് ബീഫ് ബിരിയാണി ഉള്‍പ്പെടുത്തിയത്.
|
വിദ്യാര്‍ഥികളുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് ചിക്കന്‍ ബിരിയാണിക്കു പകരം ബീഫ് വിളമ്പുമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് ഇറക്കിയത്. നോട്ടിസ് പുറത്തിറങ്ങിയതിനു പിന്നാലെ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. ഇതിനു പിന്നാലെ യൂനിവേഴ്‌സിറ്റി അധികൃതര്‍ നോട്ടിസ് പിന്‍വലിക്കുകയും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ടൈപ്പിങ് മിസ്റ്റേക്ക് സംഭവിച്ചതാണെന്നും വിശദീകരിച്ചു.
ALSO READ: ഹോട്ടലുകളിലും പൊതുവിടങ്ങളിലുമടക്കം ബീഫ് നിരോധിച്ച് അസം
വിദ്യാര്‍ഥികളുടെ വികാരത്തെ അവഹേളിക്കുന്ന യാതൊരു നടപടികളിലും യൂനിവേഴ്‌സിറ്റി ഏര്‍പ്പെടുകയില്ലെന്നും യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രഫസര്‍ പറഞ്ഞു. പുതിയ മെനു ഉള്‍പ്പെടുത്തിയ നോട്ടിസ് പുറത്തിറക്കിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






