28
Mar 2025
Wed
28 Mar 2025 Wed
all hostages freed in pakistan train hijack

ട്രെയിന്‍ ആക്രമിച്ച് സൈനികരെ വധിക്കുകയും യാത്രികരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തില്‍ അക്രമികളെയെല്ലാം വധിച്ചുവെന്ന് പാകിസ്താന്‍ സൈന്യം. 33 അക്രമികളെയാണ് വധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലൂചിസ്താനില്‍ കഴിഞ്ഞദിവസമാണ് ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആക്രമിച്ച് വിമതരായ ബലൂച് ലിബറേഷന്‍ ആര്‍മി യാത്രികരെ ബന്ദികളാക്കിയത്. ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കത്തിനിടെ 27 ബന്ദികളും ഒരു പാരാമിലിറ്ററി സൈനികനും കൊല്ലപ്പെട്ടതായും സുരക്ഷാസേനയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

ട്രെയിന്‍ തുരങ്കത്തിലൂടെ കടന്നുവരുമ്പോഴായിരുന്നു അക്രമികള്‍ ട്രാക്ക് തകര്‍ത്തത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ പൈലറ്റിനെയടക്കം വെടിവച്ചുവീഴ്ത്തുകയും സൈനികരെയും മറ്റ് യാത്രികരെയും ബന്ദികളാക്കുകയുമായിരുന്നു.