07
May 2024
Fri
07 May 2024 Fri
all Madrasas in Kerala too remain closed until May 6

സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡും ദക്ഷിണ കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡും തങ്ങളുടെ കീഴിലുള്ള മദ്റസകള്‍ക്ക് അവധിയായിരിക്കുമെന്ന് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് ആറ് വരെ അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക