ട്രാംപോളിനിലെ സാഹസിക പ്രകടനങ്ങളുമായി സന്ദർശകരെ ആവേശത്തിലാക്കി സ്ലൊവേനിയൻ ലോകചാമ്പ്യൻ അക്രോബാറ്റിക് സംഘമായ ‘ഡങ്കിങ് ഡെവിൾസ്’. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഔട്ട്ഡോർ തിയറ്ററിലാണ് നാല് അംഗങ്ങളടങ്ങിയ സംഘം ‘ദി വാൾ ട്രാംപോളിൻ’ എന്ന പ്രത്യേക പ്രകടനം അവതരിപ്പിച്ചത്. സ്ലൊവേനിയ, ചിലി, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ വായുവിൽ തലകുത്തിമറിയലും ചാട്ടങ്ങളും അഭ്യാസപ്രകടനങ്ങളും നടത്തി കാണികളെ വിസ്മയിപ്പിച്ചു.
|
രണ്ട് ട്രാംപോളിനുകൾക്കിടയിൽ സ്ഥാപിച്ച മതിലിന് മുകളിലൂടെ അനായാസം ചാടിക്കടന്നുള്ള പ്രകടനമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. വ്യത്യസ്ത നിറങ്ങളിലുള്ള വെളിച്ചവും സംഗീതവും അകമ്പടിയേകിയ പ്രകടനത്തിന് കുട്ടികളിൽനിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ട്രാംപോളിൻ ജിംനാസ്റ്റിക്സിന് മാത്രമല്ല, ആവേശകരമായ വിനോദപ്രകടനങ്ങൾക്കും ഉപയോഗിക്കാമെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സംഘത്തലവൻ അലേഷ് പറഞ്ഞു. പരിപാടിയുടെ അവസാനഘട്ടത്തിൽ കുട്ടികൾക്ക് വിദഗ്ധരുടെ മേൽനോട്ടത്തിൽ ട്രാംപോളിനിൽ ചാടാനും അവസരം നൽകി.
നവംബർ 4 മുതൽ 15 വരെ ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ ഡങ്കിങ് ഡെവിൾസ് മൂന്ന് പ്രകടനങ്ങൾ കൂടി അവതരിപ്പിക്കും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളും 1,500 സാംസ്കാരിക, കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Make the opening sentence smootherStandardise the Malayalam number style
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





