21
Dec 2024
Sat
21 Dec 2024 Sat
Allu Arjun released from jail

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. കീഴ്‌ക്കോടതി റിമാന്‍ഡ് ചെയ്തതിനു പിന്നാലെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയെങ്കിലും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ജയിലിലെത്താന്‍ വൈകിയിരുന്നു. ഇതോടെ രാത്രി മുഴുവന്‍ അല്ലു അര്‍ജുന് ജയിലില്‍ കഴിയേണ്ടിവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചഞ്ചല്‍ഗുഡ ജയിലില്‍ രാവിലെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് എത്തിയതോടെ താരം മോചിതനാവുകയായിരുന്നു. പിന്‍വശത്തെ ഗേറ്റിലൂടെയാണ് നടന്‍ പുറത്തിറങ്ങിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ ആരോപിച്ചു.

മരിച്ച യുവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പോലീസില്‍ അറിയിച്ച ശേഷമാണ് തിയേറ്റര്‍ സന്ദര്‍ശിക്കാനെത്തിയതെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്നും അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം അല്ലു അര്‍ജുന്‍ അറസ്റ്റിലായതോടെ കേസ് പിന്‍വലിക്കാമെന്നും ഭാര്യയുടെ മരണത്തിനു കാരണം അദ്ദേഹമല്ലെന്നും മരിച്ച യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക