26
Mar 2024
Sat
26 Mar 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മഹാ ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം നാളെ വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും.

ഇന്നലെ രാവിലെ മുതല്‍ തന്നെ വലിയ തോതിലാണ് വിശ്വാസികള്‍ മണപ്പുറത്തേയ്ക്ക് ഒഴുകി എത്തിയത്. ദേവസ്വം ബോര്‍ഡിന്റെ 116 ബലിത്തറകളാണ് പുരോഹിതര്‍ ലേലത്തില്‍ എടുത്തത്. ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്.

ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രദര്‍ശനത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 1250 പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ഇന്ന് ഉച്ചക്ക് രണ്ടുവരെ ഗതാഗതനിയന്ത്രണം തുടരും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തി.