01
Aug 2023
Fri
01 Aug 2023 Fri

അബൂദബി: ആലുവ കോട്ടപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. അടക്ക്യാപ്പറമ്പില്‍ പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകന്‍ നിസാര്‍(47)ആണ് മരിച്ചത്. ആഗസ്ത് ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷകീവ് ഹംസയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ചത്. വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 15 വര്‍ഷമായി പ്രവാസിയായ നിസാര്‍ ദുബായിലാണ് ജോലി ചെയ്തിരുന്നത്.

ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ(ദുബയ്). മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ് എന്നിവര്‍. ഖബറടക്കം നാട്ടില്‍.