30
Feb 2025
Sat
30 Feb 2025 Sat
Aluva native man dies in Rasalkhaima accident

ആലുവ സ്വദേശി യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ദുബൈ ഇഎല്‍എല്‍ പ്രോപ്പര്‍ട്ടീസ് സെയില്‍സ് ഓഫിസറും ആലുവ തോട്ടക്കാട്ടുകര (കനാല്‍ റോഡ്) പെരെക്കാട്ടില്‍ വീട്ടില്‍ കുഞ്ഞു മുഹമ്മദ്-ജുവൈരിയ ദമ്പതികളുടെ മകനുമായ പി കെ അഫ്‌സലാണ് (43) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാക് ജബല്‍ ജെയ്‌സ് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ശനി പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. റാക് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് അഫ്‌സല്‍ യുഎഇയിലെത്തിയത്. ഭാര്യ: ഷിബിന. മക്കള്‍: മെഹ്‌റിഷ്, ഇനാറ. സഹോദരങ്ങള്‍: സിയാസ്, ആസിഫ് (ദുബൈ).