23
Oct 2024
Sat
23 Oct 2024 Sat

കോട്ടയം: കോട്ടയത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് രോഗി മരിച്ചു. പൊന്‍കുന്നത്ത് ആണ് സംഭവം. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തേ വീട്ടിലേക്ക് ആണ് ആംബുലൻസ് ഇടിച്ചു കയറിയത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു.

പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക