21
Apr 2023
Fri
21 Apr 2023 Fri

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയും ജിദ്ദ കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന്‍ (കെ.ഡി.പി.എ) പ്രസിഡന്റും ഏറ്റുമാനൂര്‍ സ്വദേശിയുമായ ദാസ്‌മോന്‍ തോമസിന്റെ മകളുമായ ഡോണ ജെസിന്‍ദാസ് (19) ബെംഗളുരുവില്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണുമരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളുരു ജെയ്ന്‍ കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഡോണ. യൂണിവേഴ്സിറ്റിയില്‍ പുതുതായി നിര്‍മിച്ച അടുത്തടുത്തായുള്ള രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകവെ കാല്‍വഴുതി വീണു എന്നാണ് ലഭ്യമായ വിവരം.

സംഭവമറിഞ്ഞ് നാട്ടിലുള്ള മാതാപിതാക്കള്‍ ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശമായ ഏറ്റുമാനൂരിലെത്തിച്ച് സംസ്‌കരിക്കും.ജിദ്ദയില്‍ അബ്ബാര്‍ സൈനി കമ്പനി ജീവനക്കാരനാണ് ദാസ്‌മോന്‍ തോമസ്. ജെസ്സിയാണ് ഡോണയുടെ മാതാവ്. സഹോദരി: ദിയ ദാസ്മോന്‍.

ജിദ്ദയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ മോഹന്‍ ബാലന്റെ ഭാര്യ ജാന്‍സിയുടെ സഹോദരപുത്രിയാണ് ഡോണ. ഡോണയുടെ ആകസ്മിക വിയോഗത്തില്‍ ജിദ്ദ കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.