ബോര്‍ഡ് പരീക്ഷയില്‍ ഒന്നാമതെത്തിയ മകന് ആക്രിക്കച്ചവടക്കാരനായ പിതാവ് നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡി. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഐഫോണ്‍ 16 ആണ് പിതാവ് മകന് നല്‍കിയത്.(An iPhone worth Rs. 1.5 Lakh was gifted to his high achieving son by his father, who is an scrap dealer) കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
|
ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോണ്‍ സമ്മാനമായി നല്‍കി ആക്രി കച്ചവടക്കാരനായ അച്ഛന്‍’ എന്ന അടിക്കുറിപ്പോടെയായിരുന്നു എക്സില്‍ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്.
ALSO READ: ഒരു പോറല്‍ പോലുമേല്‍ക്കാതെ ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം; രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇറാന്‍ ചാരന്‍
സ്‌ക്രാപ്പ് ഡീലറുടെ കഥ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും പ്രശംസിച്ചു.
നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയില്‍ തന്റെ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്ന ആ മനുഷ്യനെയും കാണാം. അച്ഛന്റെ ത്യാഗത്തോളം വലുതായ മറ്റൊന്നില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. യഥാര്‍ത്ഥ നായകന്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. പതിനൊന്ന് ലക്ഷം പേരാണ് ഇതിനകം വിഡിയോ കണ്ടത്.





