07
Oct 2023
Mon
07 Oct 2023 Mon

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മരണം 13 ആയി, 7 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമരാവതി: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. വിശാഖപട്ടണത്തില്‍ നിന്ന് റായ്ഗഡയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പളസയില്‍നിന്ന് വരികയായിരുന്ന എക്‌സ്പ്രസ് ട്രെയിനും വിജയനഗരത്തിലെ കണ്ടകപ്പള്ളി ജങ്ഷന് സമീപത്ത് കൂട്ടിയിടിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇതിനിടെ പലാസ എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു കോച്ചുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ആളൊഴിഞ്ഞതും ഇരുട്ടുള്ള പ്രദേശവുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിന്‍ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക