ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കു നേരെ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം. പാസ്റ്ററുടെ കൈ ഇരുമ്പ് വടി കൊണ്ടടിച്ചൊടിച്ചു. ഞായര്‍ രാവിലെയാണ് സംഭവം. പോലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ആക്രമണം.
|
ദുര്‍ഗ് ജയിലിനു സമീപം 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ആക്രമണം. പ്രാര്‍ഥനാ ശുശ്രൂഷയ്ക്കിടെ ഒരു കൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാസ്റ്ററായ ജോണ്‍ ജോനാഥനാണ് പരിക്കേറ്റത്.
ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





