29
Feb 2023
Sat
29 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടിയിൽ വൃദ്ധനെ ചവിട്ടിക്കൊന്നു. പുതൂർ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചൻ (60) ആണ് മരിച്ചത്.

പുല്ലുവെട്ടാനായി വനാതിർത്തിയിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയാണ് ആനയെ ഓടിച്ചത്. തുടർന്ന് നഞ്ചനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക