23
Jan 2025
Wed
23 Jan 2025 Wed
cow terror in up muslim youth killed

മൊറാദാബാദ്: പശുവിന്റെ പേരില്‍ സംഘപരിവാര ഭീകരത വീണ്ടും. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മുസ്ലിം യുവാവിനെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്നു. (Another incident of violence in the name of cow; Muslim youth beaten to death by Bajrang Dal goons)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസലത്പുരയിലെ ഷഹീദീന്‍ ഖുറൈശി(39)യാണ് മജ്ഹോലയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ചായിരുന്നു ഖുറൈശിയെ ബജ്റംഗ്ദള്‍ സംഘം ആക്രമിച്ചത്.

ഖുറൈശിയുടെ സഹോദരന്‍ ഷഹ്ജാദിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.തിങ്കളാഴ്ച്ച രാത്രി നടന്ന ആക്രമണത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ALSO READ: പശു ഞങ്ങളുടെ മാതാവാണ്; കാള ഞങ്ങളുടെ അച്ഛനാണ്; കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍

പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് ഷഹീദീനെ തടഞ്ഞു വെച്ച ഗുണ്ടാ സംഘം വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

BAJRANG DAL KILLED MUSLIM YOUTH

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബോഡി ബില്‍ഡിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നയാളാണ് ഷഹീദീന്‍ ഖുറൈശിയെന്ന് കുടുബം അറിയിച്ചു. ഭാര്യ: റിസ്വാന. മക്കള്‍: ആരാം(13), ആഷി(11), ഇബ്ജാന്‍(9).