ചണ്ഡീഗഡ്: ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍. (Haryna cow vigilante attacked truck driver for transporting bulls) ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിനിരയായത്. ഹരിയാനയിലെ നൂഹില്‍ ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം.
|
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സ്ഥലത്തെ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘപരിവാര പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍.
പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമി സംഘം ഡ്രൈവറെ നിര്‍ബന്ധിച്ചു.
നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.
സംഭവം ആള്‍ക്കൂട്ട കൊലപാതകമല്ലെന്നായിരുന്നു നയാബ് സൈനി പറഞ്ഞത്. സംസ്ഥാനത്ത് പശു സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായാണ് നടപ്പിലാക്കുന്നത്. അത്തരം നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ പശുവിനെ വിശുദ്ധമായി കാണുന്നവര്‍ വൈകാരികമായി പ്രതികരിക്കും. അതുകൊണ്ടുതന്നെ തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും നയാബ് സിങ് സൈനി പറഞ്ഞിരുന്നു.


