ആശ്രമത്തിലെത്തിയ അനുയായിയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് റാം റഹിം സിങ്ങിന് വീണ്ടും പരോൾ. ഹരിയാന സർക്കാരാണ് റാം റഹിം സിങ്ങിന് 21 ദിവസത്തെ പരോൾ അനുവദിച്ചത്.
|
നിർണായക വോട്ട് ബാങ്കാണ് ദേരാ സച്ചാ വിഭാഗം. അതിനാൽ തന്നെ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായും അല്ലാതെയും ഒട്ടേറെ തവണയാണ് റാം സിങ്ങിന് പരോൾ അനുവദിക്കുന്നത്. ഇത്തവണ പരോളിലിറങ്ങുന്ന റാം സിങ് ബാഗ്പട്ടിലെ ആശ്രമത്തിൽ തന്നെ കഴിയുമെന്നാണ് വിവരം.
താൽക്കാലിക വിടുതലിനുള്ള അപേക്ഷ ബന്ധപ്പെട്ട അധികാരി ഏകപക്ഷീയമായോ താൽപര്യത്തോടെയോ ആവരുത് പരിഗണിക്കുന്നതെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി പ്രസ്താവിച്ചതിനു പിന്നാലെയാണ് റാം സിങ്ങിന് പരോൾ അനുവദിച്ചിരിക്കുന്നത്.
ALSO READ: ബലാല്‍സംഗക്കേസില്‍ 10 മാസത്തിനിടെ 7 തവണ പരോളിലിറങ്ങിയ റാം റഹീം വീണ്ടും പരോളിന്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





