05
Sep 2024
Sun
05 Sep 2024 Sun
another sexual harassment case filed against Mukesh

നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ലൈം​ഗികാതിക്രമക്കേസ്. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് കയറിപ്പിടിച്ചുവെന്ന നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസാണ് കേസെടുത്തത്.
‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലാണ് മുകേഷ് മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാണ് നടത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ മറ്റൊരു നടിയുടെ പരാതിയിൽ പോലീസ് മുകേഷിനെതിരേ കേസെടുത്തിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് മുകേഷ് കോടതിയെ സമീപിക്കുകയും അഞ്ചുദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം മുകേഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണം സംഘം കോടതിയില്‍ തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കും. തിങ്കളാഴ്ചയാണ് മുകേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക