ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആസ്‌ത്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് മൂന്നുവര്‍ഷം തടവുശിക്ഷ. നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
|
ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി.
പ്രതിയുടെ അഭിഭാഷകന്റെ ജൂനിയറായിരുന്നു സംഭവം നടക്കുമ്പോള്‍ ആന്റണി രാജു. കേസിനാധാരമായ സംഭവം നടന്ന് മൂന്നുപതിറ്റാണ്ടിനു ശേഷമാണ് വിധി വന്നിരിക്കുന്നത്. 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ആസ്‌ത്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ പിടിയിലായത്.
കോടതി ജീവനക്കാരന്റെ സഹായത്തോടെ അടിവസ്ത്രം പുറത്തെടുത്ത് അളവില്‍ വ്യത്യാസം വരുത്തിയ ശേഷം ഇതു തിരികെ വയ്ക്കുകയായിരുന്നു. പ്രതിക്കു പാകമാവാത്ത ഈ അടിവസ്ത്രം ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീട് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്.
ALSO READ: വെനിസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതായി ട്രംപ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





