10
Apr 2024
Tue
10 Apr 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സര്‍ക്കാരിനു കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ ഡിസൈന്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോര്‍ഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ ബാച്‌ലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് ചേരാന്‍ അര്‍ഹതയുണ്ടാവുകയുള്ളു.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.iftk.ac.in അല്ലെങ്കില്‍ www.lbscetnre.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അപേക്ഷാ ഫീസ് ഓണ്‍ലൈനായി ഒടുക്കി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 മേയ് 31. കോഴ്‌സ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമര്‍പ്പിക്കല്‍ സംബന്ധിച്ചു സംശയങ്ങള്‍ക്ക് 04712560327 എന്ന നമ്പറിലും ബന്ധപ്പെടുക.
Applications are invited for Bachelor of Design Course

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക