ലാബ് അസിസ്റ്റന്റ്
|
കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ എഞ്ചിനീയറിംഗ് ഫിസിക്‌സ്/കെമിസ്ട്രി വിഷയങ്ങളില്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു(സയന്‍സ്). ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0477 2267311, 9846597311.
ട്രേഡ്‌സ്മാന്‍
തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ 202526 അധ്യയന വര്‍ഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്‍സ്ട്രുമെന്റേഷനില്‍ ഐ.ടി.ഐ / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21 രാവിലെ 10 ന് സ്ഥാപന മേധാവി മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം.
പ്രൊജെക്ട് അസിസ്റ്റന്റ്
ഐഎച്ച്ആര്‍ഡി എറണാകുളം റീജിയണല്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പ്രൊജെക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: ഗവ.അംഗീകൃത മൂന്നുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ /കമ്പ്യൂട്ടര്‍സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ) അഭിലഷണീയ യോഗ്യത: ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പുകളുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം.
ഫോണ്‍: 04842985252.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ട്യൂട്ടര്‍
വയനാട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് ട്യൂട്ടര്‍ തസ്തികയില്‍ നിലവിലുള്ള 2 ഒഴിവുകളിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തില്‍ 202526 അധ്യയന വര്‍ഷത്തേക്ക് താല്കാലിക നിയമനത്തിന് ആഗസ്റ്റ് 26 ന് അഭിമുഖം നടക്കും. എം.എസ്.സി നഴ്‌സിംഗ് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് വയനാട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
എസ്‌സി പ്രൊമോട്ടര്‍ (ആലപ്പുഴ)
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ എസ് സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 40 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ സ്‌റ്റൈപ്പന്റ് 10,000 രൂപ. അപേക്ഷകര്‍ സ്ഥിരതാമസമുള്ള പഞ്ചായത്ത്/നഗരസഭകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനെക്‌സ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 22 വൈകിട്ട് 5 മണി. ഫോണ്‍: 0477 225248.
പ്രൊമോട്ടര്‍ നിയമനം (കൊല്ലം)
വിവിധ ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ (തൊടിയൂര്‍, പേരയം, പനയം, മേലില, എഴുകോണ്‍, കരീപ്ര, വെളിയം, തലവൂര്‍, പത്തനാപുരം, ആര്യങ്കാവ്, ഇളമാട്, ചടയമംഗലം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഒഴികെ) പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ തതുല്യം. പ്രായപരിധി: 1840 വയസ്. അതാത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കരുത്. പ്രതിമാസം 10,000 രൂപ ഹോണറേറിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 22ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭ്യമാണ്. ഫോണ്‍ : 0474 2794996.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
വെറ്ററിനറി ഡോക്ടര്‍ നിയമനം (കണ്ണൂര്‍)
വൈകീട്ട് നാല് മണി മുതല്‍ രാത്രി 12 വരെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0 പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ്, തലശ്ശേരി ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 0497 2700267
അധ്യാപക അഭിമുഖം (കണ്ണൂര്‍)
ആയിത്തറ മമ്പറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് എസ് ടി ഹിസ്റ്ററി ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
ഫോണ്‍ : 9495772526
പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
കേരള വനഗവേഷണ സ്ഥാപനത്തില്‍ 2026 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ Maintenance of Facilities in the Soil Science Department ല്‍ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 19 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.
ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫര്‍ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തില്‍ 2025 ഡിസംബര്‍ 2 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 26 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടത്തുന്നു.
വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.
സഭാ ടിവിയില്‍ ഒഴിവ്
നിയമസഭാ സെക്രട്ടേറിയറ്റില്‍ കരാറടിസ്ഥാനത്തില്‍ സഭാ ടി.വി.യില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം.ഫില്‍ അഥവാ പി.എച്ച്.ഡി. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയിലാണ് പ്രായപരിധി. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവന്‍.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ, ഇമെയില്‍ ([email protected]) മുഖേനയോ ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം.
കൂടുതല്‍വിവരങ്ങള്‍ക്ക്: www.niyamasabha.org.
ട്രേഡ്‌സ്മാന്‍ ഒഴിവ്
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയിറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് ആഗസ്റ്റ് 20 രാവിലെ 10 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.gecbh.ac.in, 04712300484.
Applications are invited for various temporary job vacancies under the Government of Kerala.


